മാണിക്യം (Ruby)

രത്നങ്ങളിൽ ശ്രേഷ്ഠമായ രത്നമാണ് മാണിക്യം ഇംഗ്ലീഷിൽ Rubyഎന്നും അറബിയിൽ യാകൂത്ത് അഹ്.മർ എന്നും ഹിന്ദിയിൽ മാണിക്യ, സൂര്യകാന്തമണി, ചുന്നി, റൂഗൽ എന്നീ പേരുകളിലും സംസ്കൃതത്തിൽ പത്മരാഗം, ബാസുരത്നം,ലോഹിതം, സൗഗന്ധികം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ രത്നം സൂര്യന്റെ രത്നമായാണ് പറയപ്പെടുന്നത് 16 -ാം നൂറ്റാണ്ടിൽ വജ്രത്തെക്കാളും എട്ട് ഇരട്ടി വരെ മാണിക്യ രത്നങ്ങൾക്ക് വിലയുണ്ടായിരുന്നു. ഭാരതത്തിലെ മഹാരാജാക്കൻമാർ കൂടുതലും മാണിക്യ രത്നത്തിന്റെ ആരാധകരായിരുന്നു. ക്വറണ്ടം കുടുംബത്തിലെ ഈ കല്ലുകളിൽ അലൂമിനിയം ഓക്സൈഡും ക്രോമിയവും കൂടുതൽ കലർന്നതിനാലാണ് ഇവയ്ക്ക് ചുവപ്പ്, റോസ് എന്നീ നിറങ്ങൾ വരുവാൻ കാരണം, മാണിക്യം പല നിറങ്ങളിൽ ലഭ്യമാണ് കുങ്കുമനിറം, ചുവന്ന താമരയുടെ നിറം, ചുവപ്പ് അരക്കിന്റെ നിറം തുടങ്ങിയ നിറങ്ങളിലും ലഭിക്കും ഇതിന് കാരണം ഇവ ലഭിക്കുന്ന പ്രദേശങ്ങളുടെ പ്രത്യേകതകളാണ്. ബ്രസീൽ, തായ്ലാന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഖനികളിൽ നിന്നാണ് അധികവും നല്ല മാണിക്യം ലഭിക്കുന്നത് . എങ്കിലും നല്ല നിറവും ശുദ്ധവുമായ റൂബിയാകൂത്ത്  മാണിക്യം ലഭിക്കുന്നത് ബർമ്മയിലെ ഖനികളിൽ നിന്നുമാണ്.

എങ്കിലും മൈസൂറിൽ നിന്നും ലഭിക്കുന്ന മാണിക്യം യാകൂത്തിനു വിലകുറവാണ് കാരണം അതിനു ക്വാളിറ്റി കുറവാണ് കൂടാതെ ആഫ്രിക്കൻ റൂബിക്കും മറ്റുള്ളവയെ അപേക്ഷിച്ച് വില കുറയും

ഉഷ്ണപ്രകൃതമുള്ള ഈ രത്നത്തിന്റെ കാഠിന്യം 9.00 ആയിരിക്കും. ശുദ്ധമാണിക്യത്തെ നേത്രങ്ങളിൽ വെച്ചാൽ തണുപ്പ് അനുഭവപ്പെടും, ശുദ്ധമാണിക്യത്തിൽ രണ്ടുതരത്തിലുള്ള നിറം ഉണ്ടാവും, ശുദ്ധമാണിക്യത്തേക്കാൾ കൃത്രിമ കല്ലിന് തിളക്കം കൂടുതലായിരിക്കും. ഇന്ന് കമ്പോളത്തിൽ ധാരാളം മാണിക്യത്തിന്റെ കൃത്രിമ കല്ലുകൾ വരുന്നുണ്ട് .ഒന്നുകിൽ കൊറണ്ടം കല്ലുകളിൽ കൃത്രിമമായി നിറം കടത്തി ഹീറ്റ് ചെയ്ത് വരുന്നവയും അല്ലെങ്കിൽ പ്രത്യേക കെമിക്കലും ഗ്ലാസ്സും മറ്റും കൊണ്ട് ഉണ്ടാക്കി വരുന്നവയും കൃത്രിമ കല്ലുകൾ ശുദ്ധമായ കല്ലുകളേക്കാൾ കാണാൻ വളരെ ഭംഗിയുള്ളവയാണ്. ഇവയെ നല്ല പരിചയവും രത്നങ്ങളെ കുറിച്ചുള്ള യഥാർത്ഥ വിജ്ഞാനവുമുള്ളവർക്ക് മാത്രമേ തിരിച്ചറിയാൻ കഴിയൂ: : പ്രശസ്തരായ ജെം ഹീലേയ്സിന്റെ അഭിപ്രായ പ്രകാരം രക്ത സംബന്ധമായ അസുഖങ്ങളെ ചെറുക്കാൻ മാണിക്യ കല്ല് ധരിക്കുന്നത് ഉത്തമമായിരിക്കും വളറിളക്കം, തലവേദന, ഗ്രഹണി, വായു കോപം, രക്താർശസ്സ് തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർ ഈ കല്ല് ധരിച്ചാൽ ആശ്വാസം ലഭിക്കും. കൂടാതെ ആത്മധൈര്യം, മനശക്തി, അനാവശ്യ ഭയങ്ങൾ ഇല്ലാതാകൽ എന്നിവയും ഹൃദയത്തിനും അസ്ഥിയ്ക്കും നല്ല ബലവും ലഭിക്കും എന്നിരുന്നാലും എല്ലാവർക്കും മാണിക്യം ഗുണം ചെയ്യില്ല ജെം കൺസൾട്ടന്റിന്റെ നിർദ്ദേശ പ്രകാരം അനുയോജ്യമായവർ മാത്രം ധരിക്കുക. ചുവന്ന പവിഴം, മഞ്ഞപുഷ്യരാഗം, മുത്ത് എന്നിവ മാണിക്യത്തിന്റെ കൂടെ ധരിക്കാവുന്നതാണ് എന്നാൽ മറ്റ് രത്നങ്ങളായ വജ്രം, ഇന്ദ്രനീലം, മരതകം എന്നിവ മാണിക്യ രത്നത്തോടപ്പം ധരിക്കാൻ പാടുള്ളതല്ല.. മാണിക്യം പൊതുവേ വില കൂടിയ രത്നമാണ് അത് വാങ്ങി ധരിക്കാൻ കഴിയാത്തവർക്ക് ഉപരത്നങ്ങൾ ധരിക്കാം, റെഡ് അഗേറ്റ് (അക്കീക്ക്), സ്റ്റാർ റൂബി, റെഡ് സ്പിനൽ, ഗാർനെറ്റ്, റെഡ് ടർമലിൻ എന്നിവയാണ് മാണിക്യത്തിന്റെ പ്രധാന ഉപരത്നങ്ങൾ. മാണിക്യ രത്നധാരണത്തിന്റെ പ്രധാന സ്ഥാനം മോതിരവിരൽ ആണ് മാണിക്യം മോതിരമായോ ലോക്കറ്റയോ മറ്റു ആഭരണമായോ ധരിക്കാം ശരീരത്തിൽ എവിടെ ധരിച്ചാലും അതിന്റെ ഔറ (പ്രഭ) ശരീരത്തിൽ പതിക്കുന്നതാണ് പ്രധാനം

A guide to crystals Healing: —-

രത്നങ്ങളുടെ💎 ഗുണങ്ങൾ അറിയുവാനും നിങ്ങൾക്ക് അനുയോജ്യമായ രത്നങ്ങൾ💎 ഏതെന്ന് മനസ്സിലാക്കുവാനും

രത്നങ്ങൾ💎 വാങ്ങുമ്പോൾ വഞ്ചിതരാകാതിരിക്കുവാനും

Contact :- GemTopaz Kochi, AbdulMajeedErnakulam Gemconsultantconsultation

📞 9447307164 💎💍💍💎Kochi

Watsapp7902673522

Leave a Reply

Your email address will not be published. Required fields are marked *