#حجر #الملكيت
കാഴ്ചയിൽ പെട്ടെന്ന് ശ്രദ്ധ ആകർഷിക്കുന്ന മനോഹരമായ പച്ച നിറമുള്ള പ്രകൃതിദത്ത രത്നമാണ് മലാക്കേറ്റ് ( #Malachite ) . വിവിധ പച്ച ഷേഡുകളിൽ വരുന്ന ഉപരിതലത്തിൽ ബാൻഡുകളോ വിപരീത കോൺ രൂപങ്ങളോ ഉള്ള ഒരു അഭേദ്യമായ പച്ച രത്നമാണ് മലാക്കേറ്റ്. മലാക്കേറ്റ് സാധാരണയായി പ്രകാശം കടത്തിവിടാത്ത ( Opaque) പച്ച നിറത്തിലാണ് ചെമ്പിന്റെ അംശം മൂലമാണ് ഈ നിറം. ഇത് ഇളം കടും പച്ചനിറത്തിലുള്ള ഒന്നിടവിട്ട ബാൻഡുകളോടെ കാണപ്പെടുന്നു മുൻകാലങ്ങളിൽ, അപകടവും രോഗവും ഒഴിവാക്കാൻ മലാക്കേറ്റ് ധരിച്ചിരുന്നു. ഈ രത്നത്തിന്റെ മഹത്വം ചരിത്രത്തിലുടനീളം അറിയപ്പെടുന്നു. ചരിത്രാതീത കാലം മുതൽ മലാക്കേറ്റ് രത്നം രാജാക്കന്മാരും ധരിച്ചിരുന്നു, അത് ഇന്നും ആഭരണങ്ങളിലും രത്ന ശിൽപങ്ങളിലും സാധാരണയായി ഉപയോഗിക്കുന്നു. മാലോ മരത്തിന്റെ ഇലകളെ അനുകരിക്കുന്ന അതിന്റെ നിറം കാരണം മലാക്കേറ്റിന് ഈ പേര് ലഭിച്ചു. പുരാതന കാലം മുതൽ നിരവധി ചികിത്സാ ഗുണങ്ങളുള്ള ഒരു മാന്ത്രിക കല്ലായാണ് മലാക്കേറ്റ് കരുതപ്പെടുന്നത് മൂത്രാശയവുമായി ബന്ധപ്പെട്ടതും വൃക്ക (കിഡ്നി ) യുമായ ബന്ധപ്പെട്ട രോഗങ്ങൾക്ക് ശമനം നൽകുവാൻ സഹായിക്കുന്ന രത്ന കല്ലാണ് മലാക്കേറ്റ് (#Malachite )എന്ന് പ്രശസ്തരായ ജെം ഹീലേയ്സ് അഭിപ്രായപ്പെടുന്നു. അത് കാരണമായി മലാക്കേറ്റിനെ ” “വൃക്ക രത്നം” (കിഡ്നി ജെം ) എന്നും അറിയപ്പെടുന്നു. എല്ലാവർക്കും ധരിക്കാവുന്നതും ധരിക്കുന്നവർക്ക് ഒന്നിലധികം ആനുകൂല്യങ്ങൾ നൽകുന്നതുമായ അർദ്ധ-അമൂല്യമായ രത്നമാണ് മലാക്കേറ്റ് . നിർഭാഗ്യങ്ങളിൽ നിന്നും നെഗറ്റീവ് എനർജികളിൽ നിന്നും ധരിക്കുന്നയാളെ സംരക്ഷിക്കുമെന്നും പറയപ്പെടുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇത് ലഭിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ ലഭിക്കുന്നത് ചെമ്പ് (കോപ്പർ) നിക്ഷേപങ്ങൾ ഉള്ള സ്ഥലങ്ങളിലാണ് കൂടുതലും കാണപ്പെടുന്നത് . ഇതിൽ അടങ്ങിയിരിക്കുന്ന ധാതൂ കോപ്പർ ഹൈഡ്രോക്സി കാർബണേറ്റ് ആണ്, മലാക്കേറ്റ് രത്നത്തിൻ്റെ കാഠിന്യം നാലും റിഫ്രാക്റ്റിവ് ഇൻഡക്സ് 1.84 ഉം ആണ്.
സാംബിയ, നമീബിയ, മെക്സിക്കോ, കോംഗോ, ഗാബോൺ, ഓസ്‌ട്രേലിയ
എന്നിവയുൾപ്പെടെ ലോകമെമ്പാടും സ്ഥലങ്ങളിൽ നിന്നും മലാക്കേറ്റ് ലഭിക്കുന്നുണ്ട് , റഷ്യയിലെ യുറൽ മേഖലയിലാണ് പുരാതന കാലം മുതൽ ഏറ്റവും വലിയ നിക്ഷേപം/ഖനി ഉള്ളത്.
ആഭരണത്തിൽ ഉപയോഗിക്കുന്നത് കൂടാതെ അലങ്കാര പാത്രങ്ങൾ മറ്റ് അലങ്കാര വസ്തുക്കൾ ഉണ്ടാക്കുവാനും ഈ രത്നക്കല്ലുകൾ ഉപയോഗിക്കുന്നു
Ref :- Cally Hall The Gemstones,
Crystals & Minerals Healing,
N.N Saha Stellar Healing, Healing Crystals…..
രത്നങ്ങളുടെ ഗുണം അറിയുവാനും നിങ്ങൾക്ക് അനുയോജ്യമായ #രത്നങ്ങൾ ഏതെന്ന് മനസ്സിലാക്കുവാനും #രത്നങ്ങൾ #വാങ്ങുമ്പോൾ വഞ്ചിതരാകാതിരി ക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്ന നിങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാവിധ 💎💍രത്നങ്ങളും മോതിര കല്ലുകളും മോതിരങ്ങളും💍 ( #Included_Gem_Testing_Certificate)
Contact :- #GemTopaz Kochi, #Abdul_Majeed_Ernakulam
Gemologist #Gem_consultant
📞 9447307164 💎💍💍💎Kochi