ബ്ളഡ്സ്റ്റോൺ (BloodStone)

പച്ചയിലും കഠിനപച്ചയിലും ചുവപ്പ്, ചുവപ്പ് കലർന്ന മഞ്ഞ പുള്ളികളുള്ള മനോഹരമായ കല്ലുകളാണ് ബ്ളഡ് സ്റ്റോൺ. ചാൾസ്ഡെണി ക്വാർട്ട്സ് (Chalcedony Quartz) കുടുംബത്തിലെ അംഗമാണ് ബ്ളഡ് സ്റ്റോൺ (Blood Stone).

ഇവ തന്നെ നല്ല കടും പച്ചയിൽ ബ്രൗൺ നിറങ്ങളും ചുവപ്പ് നിറങ്ങളുമുള്ളവയും പലതരം നിറങ്ങളിലുള്ള പുള്ളികൾ ഉള്ളവയും ലഭ്യമാണ്. ക്ളോറൈറ്റ് എന്ന ധാതു അടങ്ങിയത് കൊണ്ടും പച്ച നിറവും അയൺ ഓക്സൈഡ് എന്ന ധാതു അടങ്ങിയത് കൊണ്ടുമാണ് ചുവപ്പും മറ്റു നിറങ്ങളിലും ഈ കല്ല് ലഭ്യമാകാൻ കാരണം. ബ്ലഡ് സ്റ്റോണിൻ്റെ കാഠിന്യം (Hardness ) 7 ആണ്

വികിരണ വ്യതിയാനം (Refractive Index) 1.53 ഉം അടങ്ങിയ ധാതുക്കൾ ക്ളോറൈറ്റും അയേൺ ഓക്ക്സൈഡും (CIhorite and Iron Oxide ) എന്നിവയാണ്.

ജെം ഹീലേയ്സിൻ്റെ അഭിപ്രായത്തിൽ ആര്യോഗ വർദ്ധനവ്, ചുറുചുറുക്ക്, രോഗപ്രതിരോധ ശക്തി , ആകർഷണ ശക്തി, അലർജി, കരൾ സംബന്ധമായ അസുഖങ്ങൾ, വിഷ സംബന്ധിയായ രോഗങ്ങൾ എന്നിവയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. മുറിവോ അപകടമോ ഉണ്ടായാലും അധികം രക്തം നഷ്ടപ്പെടാതിരിക്കാനും ഇത് ഉപകരിക്കും എന്ന് പറയപ്പെടുന്നു. ഇന്ത്യയിൽ ധാരാളം ഖനനം ചെയ്യപ്പെടുന്നുണ്ട് , ഓസ്ട്രേലിയ, ബ്രസീൽ, ചൈന, മഡഗാസ്കർ എന്നിവയാണ് മറ്റ് ബ്ലഡ് സ്റ്റോൺ ലഭിക്കുന്ന ഉറവിടങ്ങൾ. അമേരിക്കൻ ഐക്യനാടുകളിൽ, കാലിഫോർണിയ, നെവാഡ, ഒറിഗോൺ, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ ബ്ലഡ് സ്റ്റോണിൻ്റെ നിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ട്….

ഇവ അർദ്ധ വിലയുള്ള (Semiprecious ) രത്ന കല്ലുകളുടെ കൂട്ടത്തിലാണ് എണ്ണപ്പെട്ടിട്ടുള്ളത്

ചാൾസ്ഡെണി ക്വാർട്ട്സ് (അക്കീക്ക് വർഗ്ഗം ) വിഭാഗത്തിൽപ്പെടുന്നതാണെങ്കിലും ഇതിനെ അക്കീക്ക് എന്ന് പറയാറില്ല ബ്ലഡ് സ്റ്റോൺ… എന്നാണ് ഇതിൻ്റെ പേര് നാഗപ്പച്ച എന്ന് നാടൻ ഭാഷയിൽ ചില കല്ല് കച്ചവടക്കാർ

പേര് വിളിക്കാറുണ്ട് എന്നു മാത്രം അതിനു പ്രത്യേകിച്ച് തെളിവ് ഒന്നും ഇല്ല… ഇത് അക്കീക്ക് കല്ലിൻ്റെ വിഭാഗത്തിൽപ്പെട്ടത് തന്നെയാണ് …… ചില മാന്ത്രിക കർമ്മങ്ങൾ ചെയ്യുന്നവരും ആഫ്രിക്കൻ ഇന്ത്യൻ ഗോത്രവർഗ്ഗക്കാരും അവരുടെ പ്രാർത്ഥന സമയങ്ങളിലും മാന്ത്രിക താന്ത്രിക കർമ്മങ്ങളുടെ (മായ രൂപങ്ങളെയും (ജിന്ന് ) ആവാഹിക്കുന്ന )സമയങ്ങളിലും ഇത് ധരിക്കുകയും കൈവശം വയ്ക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ പച്ച കല്ലിൽ ചുവന്ന കുത്തുകൾ മഞ്ഞ കലർന്ന മറ്റു കളറുകൾ കാലക്രമേണ ഒന്നിച്ച് ചേർന്ന് പാമ്പ് രൂപം പോലെ തോന്നും അതായിരിക്കാം നാഗപ്പച്ച എന്നു ഇവിടെ വിളിക്കപ്പെടാൻ കാരണം. പുരാതന കാലത്ത് യേശു ക്രിസ്തുവിൻ്റെ രക്തം ഈ കല്ലിൽ പതിച്ചത് കൊണ്ടാണ് ഈ രത്നത്തിൻ്റെ നിറം ഇങ്ങനെയായത് എന്ന് വിശ്വസിച്ചിരുന്നവരും ഉണ്ടായിരുന്നു. പാശ്ചാത്യർ ഇത് പ്ളൂട്ടോ എന്ന ഗ്രഹത്തിൻ്റെ ദോഷങ്ങളിൽ നിന്ന് നിന്നും മുക്തി നേടാൻ ധരിക്കുന്നു. എന്നാൽ ഇതൊക്കെ ചില വിശ്വാസങ്ങൾ മാത്രമാണ് ഇതിനൊന്നും ശാസ്ത്രീയമായോ മറ്റോ അടിസ്ഥാനമില്ലാത്തതാണ്.

Ref:- A guide to Crystals, Healing , Gem Stones, രത്നങ്ങൾ, Stellar Healing……etc

രത്നങ്ങളുടെ ഗുണം അറിയുവാനും നിങ്ങൾക്ക് അനുയോജ്യമായ രത്നങ്ങൾ ഏതെന്ന് മനസ്സിലാക്കുവാനും രത്നങ്ങൾ വാങ്ങുമ്പോൾ വഞ്ചിതരാകാതിരി ക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്ന നിങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാവിധ 💎💍രത്നങ്ങളും മോതിര കല്ലുകളും മോതിരങ്ങളും💍

https://gemtopaz.com

(IncludedGemTestingCertificate)

Contact :- GemTopaz Kochi, AbdulMajeedErnakulam

Gemologist Gemconsultant

📞 9447307164 💎💍💍💎Kochi

Watsapp7902673522

Leave a Reply

Your email address will not be published. Required fields are marked *