റൂട്ടിലേറ്റഡ് ക്വാർട്സ് (Rutilated Quartz) അല്ലെങ്കിൽ “സാഗെനൈറ്റ്” (Sagenite)
റൂട്ടിലേറ്റഡ് ക്വാർട്സ്” നൂറ്റാണ്ടുകളായി മദ്ധ്യേഷയിലെ സ്ത്രീകൾ (അറബികൾ) ഈ രത്നത്തിൻ്റെ ആഭരണങ്ങൾ ധരിക്കുന്നവരാണ്. യഥാർത്ഥത്തിൽ ഈ കല്ലിനെ ആണ് ദുർഈ _ നജഫ് എന്ന് വിളിക്കപ്പെടുന്നത് (എന്നാൽ ഈജിപ്റ്റ് മുതൽ (ആഫ്രിക്കൻ) മദ്ധ്യേഷ്യൻ (അറബിക്ക്) പ്രദേശങ്ങളിൽ ചിലർ റോക്ക് ക്രിസ്റ്റലിനെയും ചന്ദ്രകാന്തം (മൂൺ സ്റ്റോണിനെയും) ദുർഈ നജഫ് എന്നു പേർ വിളിക്കുന്നുണ്ട് .വജ്രത്തിനു (Diamond) പകരമായി (Substitutes) ധരിക്കുന്ന ഒരു പ്രധാന രത്ന കല്ലാണ് Rutilated Quartz . Rutilated Quartz റൂട്ടിലേറ്റഡ് ക്വാർട്സ്” കല്ലിൻ്റെ പ്രത്യേകത…
മുത്ത് (Pearl) لؤلؤة ലുഅലുഅത്ത്
സ്രഷ്ടാവിന്റെ സൃഷ്ടികർമത്തിലെ അത്ഭുത പ്രതിഭാസമാണ് മുത്തുകൾ. സൗന്ദര്യത്തിന്റെ പ്രതീകമായി പരിലസിക്കുന്ന രത്നങ്ങളുടെ റാണിയാണ് മുത്തുകൾ. മൊള്ളാക്സ് എന്ന സമുദ്രജീവിയിൽ നിന്നാണ് മുത്ത് ലഭിക്കുന്നത്. ചിപ്പിക്കകത്ത് അതിന് ആവശ്യമില്ലാത്ത എന്തെങ്കിലും വസ്തു കടന്നു കൂടിയാൽ അതിനെ നശിപ്പിക്കാൻ ചിപ്പിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന സ്രവം നിരന്തരം ആ വസ്തുവിനെ പൊതിയുകയും ഈ പ്രക്രിയ ചിലപ്പോൾ വർഷങ്ങളോളം നീണ്ടു നിൽക്കുകയും തത്ഫലമായി ഉണ്ടാകുന്നതാണ് മുത്തുകൾ. മുത്ത് രത്നങ്ങളിൽ മൃദുലമായ വസ്തുവാണ്. മൂലകം – കാൽസ്യം കാർബണേറ്റ്. കാഠിന്യം – 2.5 to 4.5…
ക്രിസോഫ്രേസ് (Chrysoprase)
ചാൽസെഡോണി (അക്കീക്ക്) ഗ്രൂപ്പിൽപ്പെടുന്ന സിലിക്കയുടെ ക്രിപ്റ്റോ ക്രിസ്റ്റലിൻ ക്വാർട്സ് രത്ന കല്ലുകളാണ് ക്രിസോഫ്രേസ് (Chrysoprase) അല്ലെങ്കിൽ ക്രിസോപ്രാസ്, ചെറിയ അളവിൽ നിക്കൽ അടങ്ങിയിരിക്കുന്ന ഈ രത്‌നങ്ങൾക്ക് സാധാരണയായി ആപ്പിൾ പച്ച (Apple Green) നിറമാണ്. കൂടാതെ കടും പച്ച നിറത്തിലും പച്ചയുടെ മറ്റു വൈവിദ്ധ്യമായ നിറങ്ങളിലും കാണപ്പെടുന്നു. Chrysoprase (ക്രിസോഫ്രേസ്) ൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതൂ സിലിക്കോൺ ഡൈയോക്സൈഡും കാഠിന്യം 7 ഉം ആണ് ഗ്രീക്കുകാർ, റോമാക്കാർ, ഈജിപ്തുകാർ എന്നിവരുൾപ്പെടെ, ചരിത്രത്തിലുടനീളം വ്യത്യസ്‌ത സംസ്‌കാരങ്ങളിൽ Chrysoprase (ക്രിസോഫ്രേസ്)…
മാണിക്യം (Ruby)
രത്നങ്ങളിൽ ശ്രേഷ്ഠമായ രത്നമാണ് മാണിക്യം ഇംഗ്ലീഷിൽ Rubyഎന്നും അറബിയിൽ യാകൂത്ത് അഹ്.മർ എന്നും ഹിന്ദിയിൽ മാണിക്യ, സൂര്യകാന്തമണി, ചുന്നി, റൂഗൽ എന്നീ പേരുകളിലും സംസ്കൃതത്തിൽ പത്മരാഗം, ബാസുരത്നം,ലോഹിതം, സൗഗന്ധികം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ രത്നം സൂര്യന്റെ രത്നമായാണ് പറയപ്പെടുന്നത് 16 -ാം നൂറ്റാണ്ടിൽ വജ്രത്തെക്കാളും എട്ട് ഇരട്ടി വരെ മാണിക്യ രത്നങ്ങൾക്ക് വിലയുണ്ടായിരുന്നു. ഭാരതത്തിലെ മഹാരാജാക്കൻമാർ കൂടുതലും മാണിക്യ രത്നത്തിന്റെ ആരാധകരായിരുന്നു. ക്വറണ്ടം കുടുംബത്തിലെ ഈ കല്ലുകളിൽ അലൂമിനിയം ഓക്സൈഡും ക്രോമിയവും കൂടുതൽ കലർന്നതിനാലാണ് ഇവയ്ക്ക്…
ബ്ളഡ്സ്റ്റോൺ (BloodStone)
പച്ചയിലും കഠിനപച്ചയിലും ചുവപ്പ്, ചുവപ്പ് കലർന്ന മഞ്ഞ പുള്ളികളുള്ള മനോഹരമായ കല്ലുകളാണ് ബ്ളഡ് സ്റ്റോൺ. ചാൾസ്ഡെണി ക്വാർട്ട്സ് (Chalcedony Quartz) കുടുംബത്തിലെ അംഗമാണ് ബ്ളഡ് സ്റ്റോൺ (Blood Stone). ഇവ തന്നെ നല്ല കടും പച്ചയിൽ ബ്രൗൺ നിറങ്ങളും ചുവപ്പ് നിറങ്ങളുമുള്ളവയും പലതരം നിറങ്ങളിലുള്ള പുള്ളികൾ ഉള്ളവയും ലഭ്യമാണ്. ക്ളോറൈറ്റ് എന്ന ധാതു അടങ്ങിയത് കൊണ്ടും പച്ച നിറവും അയൺ ഓക്സൈഡ് എന്ന ധാതു അടങ്ങിയത് കൊണ്ടുമാണ് ചുവപ്പും മറ്റു നിറങ്ങളിലും ഈ കല്ല് ലഭ്യമാകാൻ കാരണം….
പ്രത്യേക ശ്രദ്ധയ്ക്ക് മിന്നുതെല്ലാംപൊന്നല്ല
രത്നങ്ങൾ ധരിക്കുമ്പോൾ യഥാർത്ഥ ഗുണങ്ങൾ ലഭിക്കുവാൻ പ്രകൃതിജ്ന്യവും ശുദ്ധമായതും ഗുണമേന്മയുള്ളതുമായ രത്നങ്ങൾ മാത്രം ധരിക്കുക. പലർക്കും രത്‌നങ്ങൾ ധരിച്ചിട്ടു ഗുണങ്ങൾ ലഭിക്കാത്തതിന്റെ പ്രധാനകാരണം കൃത്രിമരത്നങ്ങളും ഗുണമേന്മയില്ലാത്ത കല്ലുകളുമാണ് ഭൂരിപക്ഷം ആളുകളും ധരിക്കുന്നത് എന്നതാണ്. 90% രത്നങ്ങളും വളരെ താഴ്ന്ന ക്വാളിറ്റിയുള്ള പൊട്ടലുകളും വിള്ളലുകളും ഉള്ളതിൽ ഗ്ലാസ്സ് ഫില്ലിംഗ് ചെയ്ത് ക്രമപ്പെടുത്തിയതോ ഹീറ്റ് ചെയ്തും ( HP & HT ) ( High Pressure, High Temperature ) കളർ കയറ്റിയും കൂടുതൽ ഭംഗിയാക്കിയതോ, രത്നങ്ങൾ മിനുക്കുമ്പോൾ…