സ്രഷ്ടാവിന്റെ സൃഷ്ടികർമത്തിലെ അത്ഭുത പ്രതിഭാസമാണ് മുത്തുകൾ. സൗന്ദര്യത്തിന്റെ പ്രതീകമായി പരിലസിക്കുന്ന രത്നങ്ങളുടെ റാണിയാണ് മുത്തുകൾ. മൊള്ളാക്സ് എന്ന സമുദ്രജീവിയിൽ നിന്നാണ് മുത്ത് ലഭിക്കുന്നത്. ചിപ്പിക്കകത്ത് അതിന് ആവശ്യമില്ലാത്ത എന്തെങ്കിലും വസ്തു കടന്നു കൂടിയാൽ അതിനെ നശിപ്പിക്കാൻ ചിപ്പിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന സ്രവം നിരന്തരം ആ വസ്തുവിനെ പൊതിയുകയും ഈ പ്രക്രിയ ചിലപ്പോൾ വർഷങ്ങളോളം നീണ്ടു നിൽക്കുകയും തത്ഫലമായി ഉണ്ടാകുന്നതാണ് മുത്തുകൾ. മുത്ത് രത്നങ്ങളിൽ മൃദുലമായ വസ്തുവാണ്.
മൂലകം – കാൽസ്യം കാർബണേറ്റ്. കാഠിന്യം – 2.5 to 4.5 സാന്ദ്രത – 2.68 to 2.78. g/cm3 വരെയാണ്. ശീതളമായ മുത്ത് (Pearl) ചന്ദ്രന്റെ രത്നമായാണ് അറിയപ്പെടുന്നത്, മുത്തിനെ അറബിയിൽ ലുഅലുഅത്ത് (لؤلؤة _ എന്നും ഇംഗീഷിൽ പേൾ (Pearl) എന്നും സംസ്കൃതത്തിൽ മുക്തഫൽ, ശശിപ്രിയ, ചന്ദ്രരത്നം തുടങ്ങിയ പേരുകൾ ഉണ്ട്. പുരാതന കാലത്തെ രചനകളിലും രാമയണം, മഹാഭാരതം, മറ്റു പുരാണങ്ങളിലും, ബൈബിൾ, ഖുർആൻ തുടങ്ങിയ വേദഗ്രന്ഥങ്ങളിലും ധാരാളം പരാമർശങ്ങൾ ഉള്ള ഒരു രത്നമാണ് മുത്ത്. മുത്തിന്റെ_ആകൃതി_കൃത്യമായി_ഉരുണ്ടതല്ല. അതിൽ_ചെറിയ_ഏറ്റക്കുറച്ചിലുകൾഉണ്ടാകാറുണ്ട്. അതിനാൽ ഒരേപോലെ രണ്ടു മുത്തുകൾ ലഭിക്കുക പ്രയാസമാണ്.
കൃത്രിമ മുത്ത് മാത്രമേ അങ്ങനെ ലഭിക്കുകയുള്ളൂ. ഇന്ന് മർക്കറ്റിൽ സുലഭമായി ലഭിക്കുന്നത് സംസ്ക്കരിച്ച കൾച്ചേർഡ് മുത്തുകളാണ് അതും കൃത്രിമ മുത്തുകളാണ്. 1919 മുതൽ ജപ്പാനിൽ കൾച്ചേർഡ് മുത്തുകൾ ഉണ്ടാക്കുന്ന പ്രക്രിയ തുടങ്ങി.
ചിപ്പിക്കുള്ളിൽ ചില വസ്തുക്കൾ വെച്ച് കക്കയെ വെള്ളത്തിൽ വിട്ടു ഒരു നിശ്ചിത കാലയളവുകൾക്കു ശേഷം രൂപാന്തരം പ്രാപിച്ച ചിപ്പികളെ തിരിച്ചെടുത്ത് മുത്തുകൾ എടുക്കുന്നു. ഇതാണ് വളർത്തു മുത്തുകൾ അഥവാ കൾച്ചേർഡ് പേൾസ്. ജപ്പാൻ, ഇന്ത്യ,സിലോൺ, ആസ്ത്രേലിയ, ഇറാക്ക്, ഇറാൻ തുടങ്ങിയ മിക്ക രാജ്യങ്ങളിലും മുത്തുകൾ ഉണ്ടാക്കുന്നുണ്ട്.
ഇന്ത്യയിൽ തൂത്തുക്കുടിയിൽ ആണ് കൂടുതലായും വളർത്തു മുത്തുകൾ ഉണ്ടാക്കുന്നത്. കൂടാതെ മുത്തിലടങ്ങുന്ന വസ്തുക്കൾ കാൽസ്യം കാർബണേറ്റ് ചില കെമിക്കലുകൾ അരച്ചെടുത്ത് ഉരുട്ടി മുത്തിന്റെ നിറമുള്ള ദ്രവത്തിൽ മുക്കി പാകപ്പെടുത്തി എടുക്കുന്നതാണ് കൃത്രിമ മുത്ത്. ഇത് കാഴ്ചയിൽ മുത്തുപോലെ തോന്നുമെങ്കിലും പ്രകൃതിജന്യമായ മുത്തിന്റെ ഒരു ആന്തരിക ഗുണങ്ങളും ഇതിന് ഉണ്ടായിരിക്കില്ല. ഇന്ന് മാർക്കറ്റിൽ ധാരാളം ലഭിക്കുന്നതും ഇവ തന്നെയാണ്. കാരണം ഒർജിനൽ ന്യാച്ചുറൽ ആയ മുത്തിന്റെ വില സാധാരണക്കാർക്ക് താങ്ങാനാവില്ല. ഏറ്റവും നല്ല ഭംഗിയുള്ളതും നാച്വറൽ ആയ മുത്തുകൾ ബസ്ര (ഇറാക്കിൽ) നിന്നു ലഭിക്കുന്നതാണ്.
ബഹ്റൈനിൽ നിന്നും നല്ല ഗുണമേന്മയുള്ള മുത്തുകൾ ലഭിക്കുന്നുണ്ട്. ഇവയുടെ ഗുണമേന്മയും ഭംഗിയും പ്രകൃതിജന്യവും ആയതുകൊണ്ട് ലക്ഷങ്ങൾ മുതൽ കോടികൾ വരെ വില കൊടുക്കേണ്ടി വരും ശുദ്ധമായ പ്രകൃതി ജന്യ മുത്ത് കാഴ്ചയിൽ നല്ല ചന്ദ്ര തുല്യ ശോഭയുണ്ടാകും കൂടാതെ ബലക്കുറവ്, വഴുവഴുപ്പ്, തിളക്കം,നല്ല വടിവ്, പ്രത്യേകമായ ഉരുണ്ട ആകൃതി ഭാരക്കുറവ് തുടങ്ങിയവയാൽ മനസ്സിനെ വല്ലാതെ ആകർഷിക്കുന്നതായിരിക്കും, ശുദ്ധമായ മുത്തിനെ അപേക്ഷിച്ച് കൃത്രിമ മുത്തിന് ഭംഗി കൂടുതലായിരിക്കും, കൂടാതെ ഭാരക്കൂടുതലുമുണ്ടാകും. മനസാമാധാനമില്ലായ്മ, മാനസികരോഗങ്ങൾ, ഉൻമാദം, ഉറക്കമില്ലായ്മ, നേത്രരോഗങ്ങൾ, ഗർഭാശയ സംബന്ധമായ രോഗങ്ങൾക്കും മുത്ത് ധരിച്ചാൽ ശമനമുണ്ടാകും എന്ന് പ്രശസ്ത ജെം ഹീലർ N.N സാഹയുടെ രോഗങ്ങളും രത്നങ്ങളും എന്ന ഗ്രന്ഥത്തിൽ പരാമർശിച്ചിട്ടുണ്ട്, ആയൂർവ്വേദ,യൂനാനി, സിദ്ധ മരുന്നുകളിൽ നീറ്റി ഭസ്മമായും മറ്റു മരുന്നുകളിലും ചേർത്ത് ഉപയോഗിക്കുന്നുണ്ട്.
മുത്ത് പൊതുവേ വളരെ വില കൂടിയ രത്നമായതിനാൽ അത് വാങ്ങിധരിക്കാൻ കഴിയാത്തവർക്ക് മുത്തിന്റെ ഉപ രത്നങ്ങളായ ചന്ദ്രകാന്തം (മൂൺ സ്റ്റോൺ) , വെള്ള ഓപ്പൽ, റോക്ക് ക്രിസ്റ്റൽ എന്നിവ ധരിക്കാം. മുത്ത് ലോക്കറ്റായും മറ്റ് ആഭരണങ്ങൾ ആയും ധരിക്കാം മോതിരമായി ധരിക്കുന്നവർക്ക് ചെറുവിരലിൽ ആണ് ഉത്തമം.
രത്നങ്ങളുടെ💎 ഗുണങ്ങൾ അറിയുവാനും നിങ്ങൾക്ക് അനുയോജ്യമായ രത്നങ്ങൾ💎 ഏതെന്ന് മനസ്സിലാക്കുവാനും
രത്നങ്ങൾ💎 വാങ്ങുമ്പോൾ വഞ്ചിതരാകാതിരിക്കുവാനും
●Variety of Gemstones available
●Variety of cuts available
●Courier delivery available
● Certificate Include
Contact :- GemTopaz Kochi, Abdul_Majeed_Ernakulam Gem_consultant_consultation
📞 9447307164 💎💍💍💎Kochi
Watsapp_7902673522