മുത്ത് (Pearl) لؤلؤة ലുഅലുഅത്ത്
സ്രഷ്ടാവിന്റെ സൃഷ്ടികർമത്തിലെ അത്ഭുത പ്രതിഭാസമാണ് മുത്തുകൾ. സൗന്ദര്യത്തിന്റെ പ്രതീകമായി പരിലസിക്കുന്ന രത്നങ്ങളുടെ റാണിയാണ് മുത്തുകൾ. മൊള്ളാക്സ് എന്ന സമുദ്രജീവിയിൽ നിന്നാണ് മുത്ത് ലഭിക്കുന്നത്. ചിപ്പിക്കകത്ത് അതിന് ആവശ്യമില്ലാത്ത എന്തെങ്കിലും വസ്തു കടന്നു കൂടിയാൽ അതിനെ നശിപ്പിക്കാൻ ചിപ്പിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന സ്രവം നിരന്തരം ആ വസ്തുവിനെ പൊതിയുകയും ഈ പ്രക്രിയ ചിലപ്പോൾ വർഷങ്ങളോളം നീണ്ടു നിൽക്കുകയും തത്ഫലമായി ഉണ്ടാകുന്നതാണ് മുത്തുകൾ. മുത്ത് രത്നങ്ങളിൽ മൃദുലമായ വസ്തുവാണ്. മൂലകം – കാൽസ്യം കാർബണേറ്റ്. കാഠിന്യം – 2.5 to 4.5…